Tuesday 4 July 2023

യൂക്ലി‍ഡ് ദൂരദർശിനി

• പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളായ ഇരുണ്ട ഊർജത്തിന്റെയും ശ്യാമദ്രവ്യത്തിന്റെയും രഹസ്യങ്ങളുടെ ചുരുളഴിക്കാൻ യൂക്ലി‍ഡ് ദൂരദർശിനി ശനിയാഴ്ച ബഹിരാകാശത്തേക്കു പുറപ്പെട്ടു
 (1 July 2023 )

• യു.എസിലെ ഫ്ലോറിഡയിലുള്ള കേപ് കനാവെറൽ ബഹിരാകാശനിലയത്തിൽനിന്നാണ് വിക്ഷേപണം.

• ലോകത്ത് ഇരുണ്ട ദ്രവ്യത്തെക്കുറിച്ചന്വേഷിക്കാൻ പോകുന്ന ആദ്യ ദൗത്യമാണ് യൂറോപ്യൻ സ്പെയ്‌സ് എജൻസിയുടെ (ഇ.എസ്.എ.) യൂക്ലിഡ്.

• യൂക്ലിഡിന് 4.7 മീറ്ററാണ് നീളം. വ്യാസം 3.7 മീറ്റർ

• 1380 കോടി വർഷം പഴക്കമുള്ള പ്രപഞ്ചചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വിതറുന്നതായിരിക്കും യൂക്ലിഡ് ഒപ്പിയെടുക്കുന്ന ചിത്രങ്ങളെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

• പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം ഇരുണ്ട ഊർജമാണെന്നു കരുതുന്നു. പ്രപഞ്ചത്തിന്റെ വികാസത്തിനുകാരണമായ അജ്ഞാതശക്തിയെയാണ് ഇങ്ങനെ വിളിക്കുന്നത്.


No comments:

Post a Comment